Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vote Theft

വോ​ട്ട് ചോ​രി: കേ​ര​ള​ത്തി​ൽനി​ന്ന് 15 ല​ക്ഷം ക​ത്തു​ക​ൾ അ​യ​യ്ക്കും

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ലോ​​​​ക്സ​​​​ഭ- നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ളി​​​​ൽ ന​​​​ട​​​​ന്ന വോ​​​​ട്ട് ചോ​​​​രി​​​​ക്കെ​​​​തി​​​​രേ കോ​​​​ണ്‍​ഗ്ര​​​​സ് രാ​​​​ജ്യ​​​​വ്യാ​​​​പ​​​​ക​​​​മാ​​​​യി ന​​​​ട​​​​ത്തു​​​​ന്ന ഒ​​​​പ്പുസ​​​​മാ​​​​ഹ​​​​ര​​​​ണ പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി കേ​​​​ര​​​​ള​​​​ത്തി​​​​ൽനി​​​​ന്ന് 15 ല​​​​ക്ഷം ക​​​​ത്തു​​​​ക​​​​ൾ ഡ​​​​ൽ​​​​ഹി​​​​ക്ക് അ​​​​യ​​​​യ്ക്കു​​​​മെ​​​​ന്ന് എ​​​​ഐ​​​​സി​​​​സി ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ദീ​​​​പാ​​​​ദാ​​​​സ് മു​​​​ൻ​​​​ഷി.

രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽനി​​​​ന്നു സ​​​​മാ​​​​ഹ​​​​രി​​​​ച്ച അ​​​​ഞ്ചു കോ​​​​ടി ഒ​​​​പ്പു​​​​ക​​​​ൾ ന​​​​വം​​​​ബ​​​​ർ അ​​​​വ​​​​സാ​​​​നം ഡ​​​​ൽ​​​​ഹി രാം​​​​ലീ​​​​ല മൈ​​​​താ​​​​നി​​​​യി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ എ​​​​ത്തി​​​​ച്ച​​​​ശേ​​​​ഷം തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​നു ന​​​​ൽ​​​​കും.

കേ​​​​ര​​​​ള​​​​ത്തി​​​​ൽനി​​​​ന്ന് 14 ല​​​​ക്ഷം ഒ​​​​പ്പു​​​​ക​​​​ൾ ഇ​​​​തി​​​​ന​​​​കം സ​​​​മാ​​​​ഹ​​​​രി​​​​ച്ചു. അ​​​​ത് 15 ല​​​​ക്ഷ​​​​മാ​​​​കും. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, കൊ​​​​ച്ചി, കോ​​​​ഴി​​​​ക്കോ​​​​ട് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്നാ​​​​ണ് ഡ​​​​ൽ​​​​ഹി​​​​ക്ക് അ​​​​യ​​​​ക്കു​​​​ന്ന​​​​ത്.

ഫോ​​​​ട്ടോ​​​​യു​​​​ള്ള മെ​​​​ഷീ​​​​ൻ റീ​​​​ഡ​​​​ബി​​​​ൾ വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക പൊ​​​​തു പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കു ന​​​​ല്കു​​​​ക, ഓ​​​​രോ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു മു​​​​ന്പും ഫോ​​​​ട്ടോ​​​​യോ​​​​ടു കൂ​​​​ടി​​​​യ ഒ​​​​ഴി​​​​വാ​​​​ക്ക​​​​ൽ, കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ക്ക​​​​ൽ പ​​​​ട്ടി​​​​ക പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ൻ ന​​​​ല്കു​​​​ക, വോ​​​​ട്ട​​​​ർ പ​​​​ട്ടി​​​​ക​​​​യി​​​​ൽ നി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്ക​​​​പ്പെ​​​​ട്ടാ​​​​ൽ അ​​​​തി​​​​വേ​​​​ഗ പ​​​​രാ​​​​തി പ​​​​രി​​​​ഹാ​​​​ര സം​​​​വി​​​​ധാ​​​​നം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തു​​​​ക തു​​​​ട​​​​ങ്ങി​​​​യ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ളാ​​​​ണ് ഒ​​​​പ്പു​​​​ശേ​​​​ഖ​​​​ര​​​​ണ​​​​ത്തി​​​​ൽ ഉ​​​​ന്ന​​​​യി​​​​ച്ച​​​​ത്.

ലോ​​​​ക്സ​​​​ഭ- നി​​​​യ​​​​മ​​​​സ​​​​ഭ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ളി​​​​ൽ ന​​​​ട​​​​ന്ന വോ​​​​ട്ട് ചോ​​​​രി കേ​​​​ര​​​​ള​​​​ത്തി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലും ആ​​​​വ​​​​ർ​​​​ത്തി​​​​ക്കാ​​​​ൻ ഇ​​​​ട​​​​യു​​​​ണ്ടെ​​​​ന്നു കെ​​​​പി​​​​സി​​​​സി വ​​​​ർ​​​​ക്കിം​​​​ഗ് പ്ര​​​​സി​​​​ഡ​​​​ന്‍റ് പി.​​​​സി. വി​​​​ഷ്ണു​​​​നാ​​​​ഥ് പ​​​​റ​​​​ഞ്ഞു.

ഇ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച പ​​​​രാ​​​​തി​​​​ക​​​​ൾ ന​​​​ൽ​​​​കി​​​​യെ​​​​ങ്കി​​​​ലും പ​​​​രി​​​​ഹാ​​​​ര​​​​മു​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ല. 2002ലെ ​​​​വോ​​​​ട്ട​​​​ർ പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന യ​​​​ഥാ​​​​ർ​​​​ത്ഥ വോ​​​​ട്ട​​​​ർ​​​​മാ​​​​രെ വ​​​​ലി​​​​യ തോ​​​​തി​​​​ൽ ഒ​​​​ഴി​​​​വാ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും ഇ​​​​തി​​​​നെ​​​​തി​​​​രേ പ​​​​രാ​​​​തി ന​​​​ല്കി​​​​യെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

Latest News

Up